ലക്ഷ്യവും ഉദ്ദേശ്യവും

മിഷന്‍റെ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ ഇവയാണ്

  » കോളേജുകളിലും സര്‍വ്വകലാശാലകളിലും പഠിപ്പിക്കുന്ന എല്ലാ മുഖ്യ വിഷയങ്ങളിലെയും വിജ്ഞാനപാഠങ്ങളുടെ വിവര്‍ത്തനവും പ്രസിദ്ധീകരണവും പ്രോത്സാഹിപ്പിക്കുക
  » ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഡേറ്റാബേസ്, വിവര്‍ത്തകരുടെ നാഷണല്‍ രജിസ്റ്റര്‍ (എന്‍ആര്‍ടി), പ്രസാധകരുടെ ഡേറ്റാബേസ്, വിവര്‍ത്തനങ്ങളുടെ ഗ്രന്ഥസൂചി, ഫാക്കല്‍റ്റി ഡേറ്റാബേസ്/വിദഗ്ദ്ധരുടെ സംഗ്രഹാലയം, നിഘണ്ടുക്കളുടേയും, പദാവലികളുകളുടേയും ഡേറ്റാബേസ് തുടങ്ങിയവയുടെ രൂപീകരണവും സംരക്ഷണവും
  » ഇംഗ്ലീഷില്‍നിന്നും ഇന്ത്യന്‍ ഭാഷകളിലേക്കുള്ള യന്ത്രസഹായ വിവര്‍ത്തനം പ്രോത്സാഹിപ്പിക്കുക
  » വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവര്‍ത്തകര്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കേഷനും
  » വിവര്‍ത്തക പരിശീലന പരിപാടിയുടെ ഭാഗമായി ഹ്രസ്വകാല ഓറിയന്‍റേഷന്‍ കോഴ്സുകള്‍ നടത്തുക
  » നിഘണ്ടുക്കള്‍, തെസാറസുകള്‍ തുടങ്ങിയ വിവര്‍ത്തന ഉപാധികള്‍ വികസിപ്പിക്കുക
  » ഇന്ത്യന്‍ ഭാഷകളിലെ സാങ്കേതിക പദാവലി നിര്‍മാണത്തിനായി കമ്മീഷന്‍ ഫൊര്‍ സയന്‍റിഫിക് ആന്‍റ് ടെക്നിക്കല്‍ ടെര്‍മിനോളജി (സിഎസ്ടിടി)യുമായി സഹകരിക്കുക

മിഷന്‍റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍

  » വിവര്‍ത്തന മെമ്മറി, വേഡ്-ഫൈന്‍ഡറുകള്‍, വേഡ് നെറ്റ് തുടങ്ങിയവയുടെ വികസനത്തിനും ഗവേഷണത്തിനും പിന്തുണ നല്‍കുക
  » നാച്വറല്‍ ലാഗ്വേജ് പ്രോസസിംഗിനും വിവര്‍ത്തന സംബന്ധിയായ ഗവേഷണ പ്രോജക്റ്റുകള്‍ക്കും ഫെലോഷിപ്പുകളും ഗ്രാന്‍റും അനുവദിക്കുക
  » സര്‍വ്വകലാശാലകള്‍/ഡിപ്പാര്‍ട്ടുമെന്‍റുകള്‍ എന്നിവയ്ക്ക് വിവര്‍ത്തനത്തില്‍ ഡിഗ്രി/ഡിപ്ലോമ കോഴ്സുകള്‍ നടത്താനും, ഭാഷാ ജോഡികളില്‍ വിവര്‍ത്തന മാന്വലുകള്‍ തയ്യാറാക്കാനും ഗ്രാന്‍റ് നല്‍കുക
  » ഭാരതീയ ഭാഷകളില്‍ വിവര്‍ത്തനത്തെക്കുറിച്ചുള്ള ജേണലുകള്‍ക്കോ വിവര്‍ത്തന സംബന്ധിയായ പാഠങ്ങള്‍, അപഗ്രഥനങ്ങള്‍ തുടങ്ങിയവയുടെ പ്രസിദ്ധീകരണത്തിനോ സഹായം നല്‍കുക
  » വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളുടെ പ്രകാശനം, പ്രാദേശിക വിവര്‍ത്തനോത്സവങ്ങള്‍, ചര്‍ച്ചകള്‍, പുസ്തക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയിലൂടെ വിവര്‍ത്തകര്‍ക്കും വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കും വേദി ഒരുക്കുക.
  » വിവര്‍ത്തന പഠനങ്ങളെക്കുറിച്ചുള്ള ഗൌരവമേറിയ അക്കാദമിക കൃതികളുടെ കലവറ നിര്‍മിക്കുകയും അതുവഴി അവയുടെ സംവാദത്തിന് വഴിയൊരുക്കുകയും ചെയ്യുക.
  » വിവര്‍ത്തനം ജീവനക്ഷമമായ ഒരു തൊഴിലാക്കി മാറ്റുകയും വിവര്‍ത്തന വ്യവസായ സൃഷ്ടിയ്ക്ക് വഴിയൊരുക്കുകയും ചെയ്യുക

ഗുണഭോക്താക്കാള്‍

സമ്പൂര്‍ണ വിജ്ഞാന സമാജ രൂപീകരണമാണ് എന്‍ടിഎംന്‍റെ ലക്ഷ്യം. വിജ്ഞാനത്തിന്‍റെ സമാന വിതരണം സാധ്യമാകുന്ന വിധത്തില്‍ എന്‍ടിഎം ഒരു ഭാഷയില്‍ നിന്നും മറ്റൊന്നിലേക്ക് പ്രമുഖ പാഠപുസ്തകങ്ങളുടെ വിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു. വിജ്ഞാനപ്രാപ്തിയ്ക്ക് ഭാഷ ഒരു തടസമായി അനുഭവപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഉപകാരപ്രദമായിരിക്കും ജീവിതത്തിന്‍റെ നാനതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കണം എന്നതാണ് എന്‍ടിഎമ്മിന്‍റെ ഉദ്ദേശ്യം.
  » വിവിധ തലങ്ങളില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍
  » ലേഖകര്‍/വിവര്‍ത്തകര്‍/പ്രസാധകര്‍
  » വിവര്‍ത്തന പഠന, ഭാഷാശാസ്ത്ര വിഭാഗങ്ങള്‍, വിവിധ സര്‍വ്വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ഗവേഷകര്‍
  » നൂതനവും ആകര്‍ഷകവുമായ സംരംഭങ്ങള്‍ തേടുന്ന ഭാരതീയ ഭാഷകളിലെ പ്രസാധകര്‍
  » വിവര്‍ത്തന സോഫ്റ്റ്‍വെയര്‍ വികസിപ്പിക്കുന്നവര്‍
  » താരതമ്യ സാഹിത്യ പണ്ഡിതന്മാര്‍
  » സ്വന്തം ഭാഷയിലെ വിജ്ഞാന, സാഹിത്യ പുസ്തകങ്ങള്‍ അന്വേഷിക്കുന്ന വായനക്കാര്‍
  » അനൌപചാരിക വിദ്യാഭ്യാസം നല്‍കുന്നതില്‍ നിരതരായ വോളന്‍റിയര്‍മാര്‍
  » പൊതുജനാരോഗ്യം, പൌരാവകാശം, പരിസ്ഥിതി, സാമാന്യ ശാസ്ത്രം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍
  » വ്യാഖ്യാതാക്കളെ അന്വേഷിക്കുന്ന വ്യക്തികളും, സ്വകാര്യ, സര്‍ക്കാര്‍ ഏജന്‍സികളും
  » ഉപശീര്‍ഷകങ്ങളും ബഹുഭാഷാ പ്രദര്‍ശനവും മുന്നില്‍ കാണുന്ന സിനിമാ നിര്‍മാതാക്കള്‍
  » വിവിധ ഭാഷകളില്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യേണ്ടിവരുന്ന എഫ്എമ്മും മറ്റു റേഡിയോ ചാനലുകളും