|
വിജ്ഞാന പാഠങ്ങളുടെ തിരഞ്ഞെടുക്കല്‍
നിലവില്‍ വിവര്‍ത്തനത്തിന് തിരഞ്ഞെടുക്കാനുള്ള വിജ്ഞാന പുസ്തകങ്ങള്‍ കണ്ടെത്തി ചുരുക്കപ്പട്ടികയില്‍
ഉള്‍പ്പെടുത്താനായി ഭാരതീയ സര്‍വ്വകലാശാലാ ഡേറ്റാബേസില്‍ നിന്നും ഏറ്റവും കൂടുതല്‍
തവണ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ഈ പട്ടിക വിദഗ്ദ്ധര്‍ സൂക്ഷ്മപരിശോധന നടത്തുന്നു. ഭാരതീയ ഭാഷകളില്‍ ഈ പുസ്തകങ്ങളുടെ
ആവശ്യകത എത്രത്തോളമാണെന്ന് മനസ്സിലാക്കാനായി വിവിധ ഭാഷാ തലങ്ങളില്‍ നിന്നും പ്രസ്തുത
വിഷയങ്ങളില്‍ വിദഗ്ദ്ധരായവരെയും, വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും സമീപിച്ച് അവരുടെ
അഭിപ്രായവും കണക്കിലെടുത്തിട്ടുണ്ട്. ഈ പട്ടിക വീണ്ടും പരിശോധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും
അക്കാദമിക് സ്ഥാപനങ്ങള്‍ക്കും വളരെയധികം ഉപയോഗപ്രദമായേക്കാവുന്ന കൂടുതല്‍ പുസ്തകങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമമായി വിജ്ഞാന പാഠങ്ങളുടെ സബ്കമ്മിറ്റിയും എന്‍ടിഎം
പ്രോജക്റ്റ് അഡ്വൈസറി കമ്മിറ്റിയും ഇവയെ അംഗീകരിക്കേണ്ടതായുണ്ട്.
തുടക്കത്തില്‍ എന്‍ടിഎം 21 വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ച പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത്
മൊത്തം 105 പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുകയാണ്.
|
|
|