എവി പാഠങ്ങള്‍‌

വിവര്‍ത്തകരുടെ വിദ്യാഭ്യാസ പരിപാടിയ്ക്കായി എന്‍ടിഎം മീഡിയ ദൃശ്യ-ശ്രാവ്യ സാമഗ്രികള്‍ പരികല്പന ചെയ്യുന്നു. വിവര്‍ത്തന പഠനങ്ങളുടെ ചരിത്രം മുതല്‍ സിദ്ധാന്തങ്ങളും മോഡലുകളും വരെയുള്ള വിവര്‍ത്തനത്തിന്‍റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതു കൂടാതെ, എന്‍ടിഎം മീഡിയ വിവര്‍ത്തന പഠനങ്ങളുടെ ഭാരതീയ സിദ്ധാന്തങ്ങള്‍, വിവര്‍ത്തന പഠനങ്ങളിലെ ഗദ്യരൂപങ്ങള്‍, അന്തര്‍ ചിഹ്ന വിവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലും എപ്പിസോഡുകള്‍ തയ്യാറാക്കുന്നുണ്ട്. ഈ ആശയങ്ങള്‍ വിശദീകരണങ്ങള്‍കൊണ്ടും ഘടനകള്‍കൊണ്ടും ബന്ധപ്പെടുത്തി രസകരമായ വിധത്തില്‍ ആശയം അവതരിപ്പിക്കുന്ന വിധത്തില്‍ പല എപ്പിസോഡുകളിലായി അവതരിപ്പിക്കുന്നു.