പരിശീലനവും സര്‍ട്ടിഫിക്കേഷനും

വിസ്തൃത പദ്ധതി റിപ്പോര്‍ട്ടില്‍ (ഡിപിആര്‍) സൂചിപ്പിച്ചിരിക്കുന്നതു പോലെ ഈ ദേശത്ത് വിവര്‍ത്തനത്തെ ഒരു വ്യവസായമായി വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളില്‍ ഒന്നാണ് വിവര്‍ത്തകരുടെ സര്‍ട്ടിഫിക്കേഷന്‍. ഇതിലൂടെ വിവര്‍ത്തകര്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവര്‍ത്തകര്‍ക്കായി എന്‍ടിഎം വിവിധ ഭാഷകളില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഇതിനകം തന്നെ ധാരാളം ഓറിയന്‍റേഷന്‍ പരിപാടികള്‍ നടത്തുകയും അവരില്‍നിന്നും അഭിപ്രായങ്ങള്‍ സംഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ എന്‍ടിഎം വിവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കേഷനും പരിശീലനവും നല്‍കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ക്കൂള്‍ ഓഫ് ട്രാന്‍സ്‍ലേഷന്‍ സ്റ്റഡീസ് ആന്‍റ് ട്രെയിനിംഗ്, ഇഗ്നോ, ക്വാളിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ ഏജന്‍സികള്‍/വ്യക്തികള്‍ എന്നിവയുമായി ചര്‍ച്ച നടത്തിവരുകയാണ്. വിവിധ ഏജന്‍സികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദഗ്ദ്ധസംഘവുമായി സര്‍ട്ടിഫിക്കേഷന്‍ പരിപാടിയെക്കുറിച്ച് ഇതിനകം തന്നെ എന്‍ടിഎം ഒന്നു രണ്ട് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

വിവര്‍ത്തന പരിശീലന പരിപാടി തുടങ്ങാനും എന്‍ടിഎം ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി നിലവില്‍ ലഭ്യമായ സിലബസുകളും കോഴ്സ് സാമഗ്രികളും ഇന്ത്യയില്‍നിന്നും വിദേശത്തുംനിന്നും ശേഖരിച്ചുകൊണ്ടിരിക്കയാണ്. ഇതുകൂടാതെ ഈ പരിശീലന പരിപാടിയുടെ രൂപരേഖ തയ്യാറാക്കാനായി എന്‍ടിഎം വിവിധ സ്ഥാപനങ്ങളുമായും വിദഗ്ദ്ധരുമായും പ്രവര്‍ത്തിച്ചു വരുകയാണ്. ഭാവിയില്‍ ദേശവ്യാപകമായ ഒരു പരിശീലനപരിപാടി ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്.