സാങ്കേതിക പദാവലി

വൈജ്ഞാനിക പാഠങ്ങളുടെ വിവര്‍ത്തനത്തിന് മുഖ്യമായും വേണ്ടത് സാങ്കേതിക പദാവലികളുടെ തര്‍ജിമയും ഏകീകരണവുമാണ്. ഭാരതീയ ഭാഷകളില്‍ സാങ്കേതിക പദാവലികളുടെ ഏകീകരണം ഇതുവരെ സാധ്യമായിട്ടില്ല. ബംഗാളി, തമിഴ് തുടങ്ങിയ ഭാഷകളില്‍ സാങ്കേതിക പദാവലികള്‍ ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ലഭ്യമാകുമ്പോള്‍ ചില ഭാഷകളില്‍ ഒരു പദാവലി പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത്. എന്‍ടിഎം ശാസ്ത്ര സാങ്കേതിക പദാവലി കമ്മീഷനു (സിഎസ്ടിടി) മായി സഹകരിച്ച് ഭാരതീയ ഭാഷകളുടെ സാങ്കേതിക പദാവലീ ഏകീകരണത്തിനായി പ്രവര്‍ത്തിക്കുന്നു. ദേശീയ പരിഭാഷാ മിഷന്‍റെ ഈ പ്രവര്‍ത്തനം 22 ഭാരതീയ ഭാഷകളില്‍ ശാസ്ത്ര സാങ്കേതിക പദങ്ങള്‍ നിര്‍മിക്കാനും നിര്‍വ്വചിക്കാനുമുള്ള ശാസ്ത്ര സാങ്കേതിക പദാവലി കമ്മീഷന്‍റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുകയും അതുവഴി വിജ്ഞാനപാഠപുസ്തകങ്ങളുടെ നിലവാരമുള്ള വിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.