വിവര്‍ത്തന വിദ്യാഭ്യാസം

വിജ്ഞാനപാഠങ്ങളുടെ വിവര്‍ത്തനത്തില്‍ വിവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്‍ടിഎമ്മിന്‍റെ വിവര്‍ത്തന വിദ്യാഭ്യാസ പരിപാടി. വിവര്‍ത്തനം ഒരു തൊഴിലായി സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് അക്കാദമിക സഹായവും ഇതിലൂടെ ലഭിക്കുന്നു. ഭാരതത്തിലെ വിവര്‍ത്തനത്തിന്‍റെ ചരിത്രവും പാരമ്പര്യവും, ഭാരതീയ ഭാഷകളില്‍ വിജ്ഞാന പാഠ വിവര്‍ത്തനത്തിന്‍റെ പ്രശ്നങ്ങളും വെല്ലുവിളികളും എന്നിവയെക്കുറിച്ചും വിവര്‍ത്തനോപാധികളായ നിഘണ്ടുക്കള്‍, പദകോശങ്ങള്‍, തെസാറസുകള്‍ എന്നിവ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെക്കുറിച്ചും വിവര്‍ത്തകര്‍ക്ക് അറിവു നല്‍കും. ഇതിലൂടെ സമര്‍ത്ഥരായ പ്രൊഫഷണല്‍ വിവര്‍ത്തകരെ വാര്‍ത്തെടുക്കാനും ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നേടാനായി എന്‍ടിഎം ശില്പശാലകള്‍, ഓറിയന്‍റേഷന്‍ പരിപാടികള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുന്നു. പഠന സഹായികളായി ട്രാന്‍സ്‍ലേഷന്‍ ടുഡേ (എന്‍ടിഎമ്മിന്‍റെ ദ്വൈവാര്‍ഷിക മാഗസീന്‍), വിവര്‍ത്തകര്‍ക്കായുള്ള കൈപുസ്തകം, എന്‍ടിഎം മീഡിയ പുറത്തിറക്കുന്ന ദൃശ്യ ശ്രവണ സാമഗ്രികള്‍ എന്നിവ വര്‍ത്തിക്കും.