മാധ്യമം

വിവര്‍ത്തന വിദ്യാഭ്യാസ പരിപാടിയ്ക്ക് ഒരു അനുബന്ധം നല്‍കാന്‍ ദൃശ്യ-ശ്രാവ്യ മാധ്യമത്തെ ബോധനാരീതിയുമായി ഏകീകരിക്കുന്നതുവഴി സാധിക്കുന്നു. വിവര്‍ത്തനത്തെക്കുറിച്ചും ഭാരതീയ ഭാഷകളെക്കുറിച്ചുമുള്ള അവതരണങ്ങളും ഡോക്യുമെന്‍ററി സിനിമകളും നിര്‍മിക്കുന്നതുവഴി നവീന മാധ്യമം, സാങ്കേതികത, ഉപാധികള്‍ എന്നിവയുടെ ഉപയോഗം ദൃശ്യ-ശ്രാവ്യ മാധ്യമം വിസ്തൃതമാക്കുന്നു. വിവിധ തലങ്ങളിലെ വിവര വിതരണം ഫലപ്രദമാക്കാനായി മീഡിയ പ്രചരണപരസ്യങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍, അവതരണങ്ങളുടെയും പ്രഭാഷണങ്ങളുടെയും ശേഖരങ്ങള്‍ എന്നിവ കൂടി തയ്യാറാക്കാറുണ്ട്.