|
പ്രസിദ്ധീകരണങ്ങള്‍
വിവര്‍ത്തന പ്രക്രിയ കൂടുതല്‍ ക്രമബദ്ധമാക്കാന്‍ എന്‍ടിഎം ചില നടപടിക്രമങ്ങള്‍ അനുസരിക്കുന്നു.
വിവര്‍ത്തനം ചെയ്യേണ്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക, അവയുടെ ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി
റൈറ്റ് നേടുക, ഭാരതീയ ഭാഷാ പ്രസാധകരെ കണ്ടെത്തുകയും വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങള്‍
അതാത് എഡിറ്റോറിയല്‍ സപ്പോര്‍ട്ട് ഗ്രൂപ്പിന്‍റെ സഹായത്തോടെ പുനഃപരിശോധന നടത്തിക്കുകയും
ചെയ്യുക വിവര്‍ത്തനത്തിന്‍റെ പുനഃപരിശോധന രണ്ടു വ്യത്യസ്ത ഘട്ടങ്ങളില്‍ നടക്കുന്നു
ആദ്യ പത്തു പേജുകള്‍ പ്രാഥമിക പരിശോധനയ്ക്കും അംഗീകാരത്തിനുമായി വിവര്‍ത്തകര്‍ എന്‍ടിഎമ്മിന്
സമര്‍പ്പിക്കേണ്ടതുണ്ട് വിവര്‍ത്തനകോപ്പി പൂര്‍ണ്ണമായും ലഭിച്ചുകഴിഞ്ഞാല്‍ അവസാന പരിശോധന
നടത്തും ഇത്തരത്തില്‍ പടിപടിയായുള്ള പുനഃപരിശോധാനാ സംവിധാനം വിവര്‍ത്തനത്തിന്‍റെ ഗുണനിലവാരം
നിലനിര്‍ത്താന്‍ സഹായകമാകും.
|
|
|