എഡിറ്റോറിയല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് (ഇഎസ്ജി)

ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകങ്ങളുടെ വിവര്‍ത്തനം, പ്രസിദ്ധീകരണം, എന്നിവയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും നിരന്തരമായി നിരീക്ഷിക്കുകയും ചെയ്യാനായി ഏഴോ എട്ടോ അംഗങ്ങളുള്ള ഒരു എഡിറ്റോറിയല്‍‌ സപ്പോര്‍ട്ട് ഗ്രൂപ്പ് ഒരോ ഭാഷയിലും രൂപീകരിച്ചിട്ടുണ്ട്. താഴെപ്പറയുന്ന ആവശ്യങ്ങള്‍ക്കായി ഇതിലെ അംഗങ്ങള്‍ ശില്പശാലകളില്‍ പതിവായി ഒത്തുകൂടാറുണ്ട്-

  » പ്രസാധകരെയും, വിഷയ വിദഗ്ദ്ധരെയും, വിവര്‍ത്തകരെയും തിരിച്ചറിയാനും തിരഞ്ഞെടുക്കാനും സഹായിക്കാനായി
  » പദാവലി, ആശയം എന്നിവയെ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍
  » പ്രസാധകരും എന്‍ടിഎമ്മും ആയി സമന്വയം ഉണ്ടാക്കാനും
  » വിവര്‍ത്തനം ചെയ്ത പാഠഭാഗങ്ങള്‍ പുനഃപരിശോധിക്കാന്‍ സഹായിക്കാനുമായി ശില്പശാലകളില്‍ ഒത്തുകൂടുന്നു.