കോഴ്സ് സാമഗ്രി

വിവര്‍ത്തന പരിശീലന പരിപാടിയ്ക്ക് സഹായകമാകുന്ന രീതിയിലാകും എന്‍ടിഎം കോഴ്സ് സാമഗ്രികള്‍ വികസിപ്പിക്കുക. വിവര്‍ത്തനത്തില്‍ താല്പര്യമുള്ളവര്‍ക്ക് ഹ്രസ്വകാല പരിശീലന പരിപാടി നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള കോഴ്സ് ഉള്ളടക്കമായിരിക്കും തയ്യാറാക്കുക. നവാഗതര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനായി വിവര്‍ത്തനത്തിന്‍റെ അടിസ്ഥാന പാഠങ്ങള്‍ ഇതില്‍ ഉണ്ടായിരിക്കും. ശില്പശാലകളിലും സെമിനാറുകളിലും ചര്‍ച്ചചെയ്യപ്പെട്ട എന്‍ടിഎം വിവര്‍ത്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന വിജ്ഞാന പാഠങ്ങളുടെ വിവര്‍ത്തനത്തില്‍ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ഉള്‍പ്പെടുത്തി അതിനെ വിവരണാത്മകമാക്കും.