ലഘുപുസ്തകം (കൈപുസ്തകം)

ഭാരതീയ ഭാഷകളില്‍ വിജ്ഞാന പാഠ വിവര്‍ത്തനത്തിന് തയ്യാറെടുക്കുന്ന വിവര്‍ത്തകര്‍ക്ക് ഈ കൈപ്പുസ്തകം ഒരു മാര്‍ഗദര്‍ശിയായേക്കാം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എന്‍ടിഎം നടത്തിയ പരിപാടികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇതിന്‍റെ ഉള്ളടക്കത്തില്‍. വിവര്‍ത്തനപാടവം പരിപോഷിപ്പിക്കാനുതകുന്ന വിധത്തില്‍ വിദഗ്ദ്ധരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.