|
സോഫ്റ്റ്‍വെയര്‍
താരതമ്യേന കുറഞ്ഞ ചെലവില്‍ വന്‍തോതിലും ത്വരിതഗതിയിലും ഉള്ള പരിഭാഷയ്ക്ക് നവീന സാങ്കേതികവിദ്യ
വഴിയൊരുക്കുന്നു. വിവിധ സ്ഥാപനങ്ങള്‍ യന്ത്ര സഹായ പരിഭാഷാ സോഫ്റ്റ്‍വെയര്‍ വികസിപ്പിക്കുന്ന
പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന സി-ഡാക്, ടിഡിഐല്‍,
ഐഐടികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം എന്‍ടിഎം ആവര്‍ത്തിക്കില്ല. എന്നാല്‍ യന്ത്ര വിവര്‍ത്തനത്തിന്‍റെ
സാങ്കേതിക പുരോഗതിയ്ക്കായി, ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാനവശേഷി പരിശീലനത്തിനും
വികസനത്തിനും സഹായം നല്‍കാനും സംയുക്തപ്രവര്‍ത്തനത്തിലൂടെയും സഹകരണത്തിലൂടെയും മറ്റു
പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും എന്‍ടിഎമ്മിന് സാധിക്കും.
ഇംഗ്ലീഷ് വാക്യങ്ങളുടെ കന്നഡ യന്ത്ര പരിഭാഷ എന്ന മുഖ്യ ഉദ്ദേശത്തോടെ ഒരു ഇംഗ്ലീഷ് കന്നഡ
യന്ത്രതര്‍ജമ പാക്കേജും (നിയമബദ്ധമായത്), ഇന്‍-ലാന്‍, എന്‍ടിഎം തയ്യാറാക്കുകയാണ്.
|
»
|
കൂടുതല്‍ കാര്യക്ഷമവും, ഫലപ്രദവുമായ പരിഭാഷയ്ക്കായി ഉടനടി ഉപയോഗിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍
തെസാറസുകള്‍, ദ്വിഭാഷാ നിഘണ്ടുക്കള്‍, പരിഭാഷാ മെമ്മറിയ്ക്കായി സോഫ്റ്റ്‍വെയര്‍ തുടങ്ങിയ
അടിസ്ഥാനഘടകങ്ങളുടെ നിര്‍മാണം
|
|
»
|
ഇ-ഡിക‍്ഷ്ണറികള്‍, വേഡ്നെറ്റുകള്‍, ഭാഷാ വിശ്ലേഷണ, സംശ്ലേഷണ ഉപാധികള്‍, കണ്‍കോഡന്‍സറുകള്‍,
ആവൃത്തി വിശ്ലേഷകങ്ങള്‍ തുടങ്ങിയ പദകോശ സാമഗ്രികളാണ് യന്ത്രതര്‍ജമ വ്യവസ്ഥയുടെ അവശ്യ
ഘടകങ്ങള്‍. ഇതൊക്കെ ഒരൊറ്റ സ്ഥാപനത്തിന് മാത്രം രൂപപ്പെടുത്താനോ സംരക്ഷിക്കാനോ സാധിക്കുന്ന
കാര്യമല്ല. ഇതിനായി സ്ഥാപനങ്ങളുടെ ദീര്‍ഘകാലത്തെ കൂട്ടായ പരിശ്രമം ആവശ്യമാണ്. നിരന്തര
കൂടിക്കാഴ്ചകളിലൂടെയും ഓണ്‍ലൈന്‍ ചര്‍ച്ചകളിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിനുള്ള വേദി
ഒരുക്കാന്‍ എന്‍ടിഎമ്മിന് കഴിയും
|
|
»
|
എന്‍ടിഎം ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാഠപുസ്തകങ്ങളുടേയും അവയുടെ
പരിഭാഷകളുടേയും വ്യക്തമായ ഡിജിറ്റല്‍ രൂപം കഴിയുന്നിടത്തോളം ലഭ്യമാക്കേണ്ടതാണ്. ഇത്തരത്തില്‍
ലഭ്യമാകുന്ന ഡിജിറ്റല്‍ സമ്പത്ത് ഏകീകൃതമായ എക്സ്എംഎല്‍ ടാഗ്, ഡിഐഡികള്‍ എന്നിവയോടുകൂടിയ
അംഗീകൃത രൂപത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം എന്‍ടിഎം ഉറപ്പുവരുത്തണം.
|
|
»
|
വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുള്ളതും ക്രമീകരിച്ചതുമായ ഉന്നത നിലവാരമുള്ള സമാന്തര കോര്‍പ്പോറ
വികസിപ്പിക്കുക എന്നതാണ് അന്താരാഷ്ട്രതലത്തിലെ ഇപ്പോഴത്തെ പ്രവണത. അത്തരത്തിലുള്ള വ്യാഖ്യാന
സഹിത കോര്‍പ്പോറ യന്ത്ര പഠന തന്ത്രങ്ങളുമായി സംയോജിപ്പിച്ച് യന്ത്ര വിവര്‍ത്തന വ്യവസ്ഥകള്‍
വികസിപ്പിച്ചെടുക്കുന്നു. ഡേറ്റയുടെ വലിപ്പവും ഇതിന്‍റെ പിന്നിലെ പ്രയത്നവും കണക്കിലെടുക്കുമ്പോള്‍
ഇതിനായിവരുന്ന പ്രാരംഭ ചെലവ് ഭീമമായിരിക്കും എന്ന് കാണാം, ഇത് തീര്‍ച്ചായായും ഒരൊറ്റ
സ്ഥാപനത്തിനു മാത്രമായി വഹിക്കാന്‍ പ്രയാസമായിരിക്കും, എന്നാല്‍ എന്‍ടിഎമ്മിന് അത്തരം
പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും കഴിയും.
|
|
|
|