|
ഉത്ഭവം
ഇന്ത്യന്‍ പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍ സിംഗ് ആണ് ദേശീയ പരിഭാഷാ മിഷന്‍ എന്ന
ആശയം അവതരിപ്പിച്ചത്. വിദ്യാഭ്യാസത്തിലും നിരന്തര അധ്യയനത്തിലും ജനപങ്കാളിത്തം വിപുലവും
ശക്തവുമാക്കാന്‍ വിവര്‍ത്തനം ചെയ്യപ്പെട്ട സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതിന്‍റെ
ആവശ്യകത എത്രമാത്രമായിരുന്നു എന്നത് ദേശീയ വിജ്ഞാന കമ്മീഷന്‍റെ (എന്‍കെസി) ആദ്യ മീറ്റിംഗില്‍
അദ്ദേഹം എടുത്തു പറഞ്ഞു. കമ്മീഷന്‍റെ അധ്യക്ഷനായിരുന്ന ശ്രീ. സാം പിട്രോഡ ഈ ശുപാര്‍ശ
പരിഗണനയ്ക്ക് എടുക്കുകയും ഭാരതീയ വിദ്യാഭ്യാസത്തില്‍ വിവര്‍ത്തനത്തിന് ഊന്നല്‍ കൊടുക്കാനായി
ഒരു സ്ഥാപനമോ മിഷനോ നിലവില്‍ വരേണ്ടതിന്‍റെ അടിയന്തരാവശ്യം മനസ്സിലാക്കുകയും ചെയ്തു.
ഭാരതത്തില്‍ വിവര്‍ത്തനം നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് എന്നതില്‍
സംശയമില്ല എന്നാല്‍ ഈ മുഖ്യ വിഷയത്തില്‍ കാര്യമായ പൊതുജന ഇടപെടലിന്‍റെ ആവശ്യകത മനസ്സിലാകുന്നത്
ഇതിലുള്ള അസമാനത കണക്കിലെടുക്കുമ്പോഴാണ് – ഈ അസമാനത വിഷയങ്ങളുടേയും, ഭാഷകളുടേയും കാര്യത്തില്‍
മാത്രമല്ല വിവര്‍ത്തനത്തിന്‍റെ ഗുണമേന്മയിലും, വിതരണത്തിലും, ലഭ്യതയിലും പോലും കാണാവുന്നതാണ്.
വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷവും പരോഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുവഴി
അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് വരുമാനമുള്ള ഒരു തൊഴിലിനോടൊപ്പം ജനസേവനത്തിനുള്ള
പ്രോത്സാഹനവും കൂടി നല്‍കുന്നു.
|
|
വിവര്‍ത്തനത്തിലൂടെയും മാനവശേഷി വികസനത്തിലൂടെയും ഒരു വിജ്ഞാന സമാജം സൃഷ്ടിക്കുക എന്ന
അവബോധമാണ് വിവര്‍ത്തനം വിവര്‍ത്തന പ്രചാരം, പ്രസിദ്ധീകരണം, വിതരണം തുടങ്ങിയ വിവര്‍ത്തന
പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെയും, വിവിധ സംഘടനകളേയും ഒത്തൊരുമിച്ചു
കൊണ്ടുവരുന്ന ഒരു ‘വര്‍ക്കിംഗ് ഗ്രൂപ്പ്’ (പ്രവര്‍ത്തന ഘടകം) ഡോ.ജയതി ഘോഷിന്‍റെ നേതൃത്വത്തില്‍
രൂപീകരിക്കാന്‍ എന്‍കെസിയെ പ്രേരിപ്പിച്ചത്. ഈ വര്‍ക്കിംഗ് ഗ്രൂപ്പില്‍ ബന്ധപ്പെട്ട
സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പണ്ഡിതന്മാര്‍, ഭാഷാശാസ്ത്രജ്ഞര്‍, വിവര്‍ത്തകര്‍,
വിദ്യാഭ്യാസ വിദഗ്ദ്ധര്‍, പ്രസാധകര്‍ കൂടാതെ ഭാരതത്തില്‍ വിവര്‍ത്തന പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും ഉള്‍പ്പെട്ടിരിക്കുന്നു. ഫെബ്രുവരി 2006ല്‍
ഡല്‍ഹിയില്‍ നടന്ന ഗ്രൂപ്പിന്‍റെ പ്രഥമ സമ്മേളനത്തില്‍ അന്ന് സിഐഐഎല്‍ ഡയറക്ടറായിരുന്ന
പ്രൊഫ.ഉദയനാരായണ സിംഗ് പദ്ധതിയുടെ കരടുരേഖയ്ക്ക് രൂപംനല്‍കി.
|
|
|
|