|  | 
                 
         
         | നിഘണ്ടുക്കള്‍
                         
 
        
            | എന്‍ടിഎമ്മിന്‍റെ മുഖ്യ ഉദ്ദേശങ്ങളില്‍ ഒന്ന് ഉന്നത നിലവാരമുള്ള നിഘണ്ടുക്കള്‍, തെസാറസുകള്‍ തുടങ്ങിയ വിവര്‍ത്തനോപാധികളുടെ നിര്‍മാണമാണ്. 
22 ഭാരതീയ ഭാഷകളിലേക്ക് ദ്വിഭാഷാ, ഇ-ഡിക്ഷണറികളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കയാണ്. സംഭാഷണാത്മകത, സന്ദര്‍ഭോചിതമായ സാമാന്യ പ്രയോഗങ്ങള്‍, വിവിധ തരത്തിലുള്ള ഉദാഹരണങ്ങള്‍, പ്രചുരപ്രചാരത്തിലുള്ള പദങ്ങളും അവയുടെ പ്രയോഗങ്ങളും ഇവയെല്ലാം ഈ നിഘണ്ടുക്കളുടെ പ്രത്യേകതയാണ്. 
 എന്‍ടിഎം ഇപ്പോള്‍ വിവിധ ഭാരതീയ ഭാഷകളിലെ നിഘണ്ടു നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്.  നിലവില്‍ രണ്ടു തരം നിഘണ്ടു നിര്‍മാണമാണ് ഏറ്റെടുത്തിരിക്കുന്നത്:
 |  
            | क)    ബേസിക് ദ്വിഭാഷാനിഘണ്ടുക്കള്‍ ख)    ദ്വിഭാഷാ ഇ-നിഘണ്ടുക്കള്‍
 |  
| ബേസിക് ദ്വിഭാഷാനിഘണ്ടുക്കള്‍ |  
            | മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാഗ്വേജസും യണൈറ്റഡ് കിംഗ്ഡം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോങ്മാന്‍ പിയേഴ്സണ്‍ ഗ്രൂപ്പും സംയുക്തമായി 2006 മെയ്-ജൂണില്‍ ദ്വിഭാഷാ നിഘണ്ടുക്കളുടെ നിര്‍മാണത്തിനായി ഒരു സംയുക്ത സംരംഭം ആരംഭിച്ചു. ഡിക്ഷ്ണറികള്‍ വിവര്‍ത്തന ഉപാധികളായി  വര്‍ത്തിക്കും എന്ന ആശയത്തോടെ തുടങ്ങിയ ഈ പ്രോജക്റ്റ് 2008ല്‍ എന്‍ടിഎം ആരംഭിച്ചത്തോടെ അതിന്‍റെ കീഴിലാക്കി. 
14,000ത്തോളം പ്രചുര പ്രചാരമുള്ള പദങ്ങളും ശൈലികളും അടിസ്ഥാനമാക്കിയ ബ്രിട്ടീഷ് നാഷണല്‍ കോര്‍പ്പസ് മാതൃകയാക്കി നിര്‍മിച്ചവയാണ് ഈ ദ്വിഭാഷാ നിഘണ്ടുക്കള്‍. 
 പല ഘട്ടങ്ങളിലായി ഇവ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബംഗാളി, ഹിന്ദി, കന്നഡ, മലയാളം, ഒറിയ, തമിഴ് ഡിക‍്ഷണറികള്‍ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു (താഴെക്കൊടുത്തിരിക്കുന്ന ലിസ്റ്റ് പരിശോധിക്കുക), പഞ്ചാബി, ഗുജറാത്തി, മറാത്തി, തെലുഗു, ഉറുദു ഡിക‍്ഷണറികള്‍ അടുത്തുതന്നെ പുറത്തുവരും.
 |  |  
        |  |  
        | 2011-2012ല്‍ പിയേഴ്സണ്‍ എഡ്യൂക്കേഷന്‍ (ഇന്ത്യ) പ്രസിദ്ധീകരിച്ച ഡിക്ഷ്ണറികളുടെ ലിസ്റ്റ് |  
        
            |  | 1. | ലോങ്മാന്‍-സിഐഐഎല്‍ ഇംഗ്ലീഷ് ഇംഗ്ലീഷ് ഹിന്ദി നിഘണ്ടു |  
            |  | 2. | ലോങ്മാന്‍-സിഐഐഎല്‍ ഇംഗ്ലീഷ് ഇംഗ്ലീഷ് ബംഗാളി നിഘണ്ടു |  
            |  | 3. | ലോങ്മാന്‍-സിഐഐഎല്‍ ഇംഗ്ലീഷ് ഇംഗ്ലീഷ് കന്നഡ നിഘണ്ടു |  
            |  | 4. | ലോങ്മാന്‍-എന്‍ടിഎം-സിഐഐഎല്‍ ഇംഗ്ലീഷ് ഇംഗ്ലീഷ് ഒറിയ നിഘണ്ടു |  
            |  | 5. | ലോങ്മാന്‍-എന്‍ടിഎം-സിഐഐഎല്‍ ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടു |  
            |  | 6. | ലോങ്മാന്‍-എന്‍ടിഎം-സിഐഐഎല്‍ ഇംഗ്ലീഷ് ഇംഗ്ലീഷ് തമിഴ് നിഘണ്ടു |  
        | ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 22 ഭാഷകളിലും ഡിക‍്ഷണറികള്‍ കൊണ്ടുവരുന്ന വിധത്തില്‍ പദകോശ നിര്‍മാണ പ്രവര്‍ത്തനം വികസിപ്പിക്കാനാണ് എന്‍ടിഎം ഇപ്പോള്‍ ശ്രമിക്കുന്നത്. 
 
 ദ്വിഭാഷാ ഇ-നിഘണ്ടുക്കള്പിയേഴ്സണ് എഡ്യൂക്കേഷന്‍റെ ലോങ്മാന്‍ അഡ്വാന്‍സ്ഡ് ബൈലിങ്ക്വല്‍ ഫ്രെയിംവര്‍ക്ക് (എല്‍എബിഎഫ്) എക്സ്എംഎല്‍ ഡേറ്റാസെറ്റ് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സിനും കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുകള്‍ക്കുമായി എന്‍ടിഎം-സിഐഐല്‍, ഡോര്‍ലിങ് കിന്‍ഡേസ്‍ലെ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമായി കരാറിലേര്‍പ്പെട്ടുകഴിഞ്ഞു. 
എ മുതല്‍ ഇസഡ് വരെയുള്ള അക്ഷരങ്ങളുടെ   എല്‍എബിഎഫ് ഡേറ്റാസെറ്റ് എന്‍ടിഎമ്മിന്‍റെ ഐഡിഎം സെര്‍വറില്‍ ലോങ്മാന്‍ യുകെ ഇതിനകം തന്നെ  അപ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഫ്രാന്‍സിലെ ഐഡിഎം  വിപണനം ചെയ്യുന്നതും ലോങ്മാന്‍ വികസിപ്പിച്ചെടുത്തതുമായ ഡിക‍്ഷണറി പ്രൊഡക്ഷന്‍ സിസ്റ്റത്തിലൂടെ (ഡിപിഎസ്) ആയിരിക്കും എല്‍എബിഎഫ് ഡേറ്റാസെറ്റ് ഉപയോഗിക്കുക.
എന്‍ടിഎം ദ്വിഭാക്ഷാ ഇലക്ട്രോണിക് നിഘണ്ടുക്കള്‍ ആധാരമാക്കിയിരിക്കുന്നത് – |  
       
            |  | » | ലോങ്മാന്‍ ഡിക‍്ഷണറി ഓഫ് കണ്‍ടംപൊററി ഇംഗ്ലീഷ് |  
            |  | » | ലോങ്മാന്‍ അഡ്വാന്‍സ്ഡ് അമേരിക്കന്‍ ഡിക‍്ഷണറി |  
            |  | » | ലോങ്മാന്‍ ഡിക‍്ഷണറി ഓഫ് ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചര്‍ |  
            |  | » | ലോങ്മാന്‍ ബിസിനസ് ഡിക‍്ഷണറി |  
            |  | » | ലോങ്മാന്‍ ഡിക‍്ഷണറി ഓഫ് ഇംഗ്ലീഷ് ലാഗ്വേജ് കടപ്പാട് ലോങ്മാന്‍ കോര്‍പ്പസ് നെറ്റ‍്‍വര്‍ക്ക് |  
  
    | ചില അടിസ്ഥാന വസ്തുതകള്‍ക്ക് അന്തിമരൂപം നല്‍കാനായി പിയേഴ്സണ്‍ എഡ്യൂക്കേഷനുമായി  എന്‍ടിഎം സമ്പര്‍ക്കം പുലത്തിവരുകയാണ്. |  |  |  |  |