|
വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍
രാജ്യത്തുടനീളമുള്ള പ്രസാധകരുമായി സഹകരിച്ച് എന്‍ടിഎം ഭാരതീയ ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍
പ്രസിദ്ധീകരിക്കുന്നു. തിരഞ്ഞെടുത്ത ഈ പുസ്തകങ്ങളുടെ കോപ്പിറ്റൈറ്റ് ഉള്ളവരോ ഇന്ത്യയുടെ
വ്യത്യസ്ത ഭാഗങ്ങളില്‍ ഭാരതീയ ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരോ ആണ് ഈ
പ്രസാധകര്‍. വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളുടെ വില്പന വിതരണം എന്നിവയിലും എന്‍ടിഎം പ്രസാധകരുമായി
ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
വിവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മിഷന്‍ രണ്ടു താത്കാലിക രീതികള്‍ അവലംബിക്കുന്നു
|
»
|
മുഖ്യ പ്രസാധകര്‍ തന്നെ വിവര്‍ത്തനം സ്വയം ഏറ്റെടുത്ത് ഇവ പ്രസിദ്ധീകരിക്കും. ആകെ ചെലവിന്‍റെ
ഒരു ഭാഗം വഹിച്ചോ അക്കാദമിക പിന്തുണ നല്‍കിയോ എന്‍ടിഎം ഈ പ്രക്രിയയില്‍ ഭാഗീകമായി ഭാഗഭാക്കാകുന്നു.
|
|
»
|
മുഖ്യ പ്രസാധകര്‍ക്ക് വിവര്‍ത്തനത്തില്‍ താത്പര്യം ഇല്ല എങ്കില്‍, എന്‍ടിഎം വിവര്‍ത്തനവും,
പ്രസാധനവും, വിതരണവും മറ്റു ഭാരതീയ ഭാഷാ പ്രസാധകരെ ഏല്പിക്കുന്നു എന്നാല്‍ വിവര്‍ത്തനത്തിന്‍റെ
പൂര്‍ണ അവകാശം എന്‍ടിഎമ്മിന് തന്നെ ആയിരിക്കും. മുഖ്യ പുസ്തകത്തിന്‍റെ കോപ്പിറൈറ്റ്
കൈവശമുള്ളവര്‍ക്ക് റോയല്‍റ്റി ലഭിക്കും. ഏതെങ്കിലും കാരണവശാല്‍ ഭാരതീയ ഭാഷാ പ്രസാധകര്‍ക്ക്
പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ കഴിയാതെ വന്നാല്‍ എന്‍ടിഎം വിവര്‍ത്തനം മറ്റുള്ളവരെ
ഏല്‍പിക്കുകയും ക്യാമറ റെഡി കോപ്പി തയ്യാറാക്കുകയും ചെയ്യും. ഈ കോപ്പി ഭാരതീയ ഭാഷാ
പ്രസാധകരെ ഏല്‍പിക്കുകയും അവര്‍ അച്ചടിയുടേയും വിതരണത്തിന്‍റേയും ചുമതല ഏറ്റെടുക്കുകയും
ചെയ്യുന്നു.
|
ഒടുവില്‍ പറഞ്ഞതാണ് ടേണ്‍ കീ മോഡ്
|
|
|