ഗ്രന്ഥസൂചി ഡേറ്റാബേസ്

The Mandate

ഭാരതത്തിലുടനീളമുള്ള വിവര്‍ത്തന സംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സൂചകാലയമായി പ്രവര്‍ത്തിക്കുക
ഈ ഡേറ്റാബേസിന്‍റെ ഡിസൈന്‍ ഇന്‍പുട്ടിനും, ഡേറ്റാ സംഭാവനയ്ക്കുമായി വഡോദര ഭാഷാ ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ.ജി.എന്‍.ദേവിയ്ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

ഗ്രന്ഥസൂചി എന്തിനാണ്?

പുസ്തകങ്ങളെക്കുറിച്ചുള്ള ക്രമബദ്ധമായ പഠനവും വിവരണവുമാണ് ഗ്രന്ഥസൂചി നല്‍കുന്നത്. വിഷയം, ഭാഷ, കാലഘട്ടം ഇവയിലേതെങ്കിലും ഒന്നില്‍ സമാനതയുള്ള പുസ്തകങ്ങളുടെ പേരുകളടങ്ങിയ ഒരു പട്ടികയാണ് ഇത്. ഈ പട്ടിക വിസ്തൃതമായതോ, തെരഞ്ഞെടുക്കപ്പെട്ടവ മാത്രം ഉള്‍ക്കൊണ്ടതോ ആകാം.

വിജ്ഞാനദാഹികള്‍ക്ക് അവര്‍ അന്വേഷിക്കുന്ന വിഷയം വേഗത്തില്‍ ലഭ്യമാകുന്ന വിധത്തില്‍ വിവരങ്ങള്‍ ക്രമപ്പെടുത്തുക എന്നതാണ് ഈ ഗ്രന്ഥസൂചിയുടെ ഉദ്ദേശം. പുസ്തകത്തെക്കുറിച്ചോ പുസ്തകസംബന്ധിയായതോ ആയ വിവരങ്ങളാണ് ഇവ. ചുരുക്കത്തില്‍ പുസ്തകത്തിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള അറിവു നല്‍കു്ന്ന ഒന്നായിരിക്കും ഈ ഗ്രന്ഥസൂചി.

വിവര്‍ത്തന ഗ്രന്ഥസൂചി ഡേറ്റാബേസിന്‍റെ പുരോഗതി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
  SOURCES :
  » Anukruti (CIIL – Sahitya Akademi & NBT)
  » Bhasha Sanshodhan Kendra, Vadodara
  » British Library’s Oriental and India Office Collections
  » Catalogues of various publishers
  » Central Reference Library, Kolkata
  » National Bibliography of India Literature (NBIL)
  » South Asian Union Catalogue, (University of Chicago Library’s Southern Asia Dept.)
  » UNESCO
  » University of Illinois, Urbana-Champaign NTM is, at present, collecting information form more sources and will digitize them to be added to the database soon.

ഗ്രന്ഥസൂചി ശൈലികള്‍

ഗ്രന്ഥസൂചിശൈലി പരിശോധിച്ചാല്‍ വിവിധ സ്രോതസുകള്‍ക്ക് വ്യത്യസ്ത തരം ശൈലികള്‍ ആണെന്നു കാണാം.

ഇതിലേക്കായി ഉപയോഗിക്കുന്ന മാര്‍ഗസൂചികളില്‍ പ്രധാനമായ രണ്ടെണ്ണം എംഎല്‍എ (മോഡേണ്‍ ലാംഗ്വേജ് അസോസിയേഷന്‍), എപിഎ (അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍) എന്നിവയുടെ ശൈലികളാണ്. മോഡേണ്‍ ലാംഗ്വേജ് അസോസിയേഷന്‍റെ ശൈലിയാണ് ഗവേഷണ മേഖലകളെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഗ്രന്ഥസൂചി നിര്‍മാണത്തിലും കണ്ടുവരുന്നത്. ദേശീയ വിവര്‍ത്തന മിഷനും തനതായ സാംഖിക തിരിച്ചറിയല്‍ വ്യവസ്ഥയോടെ ഈ ശൈലിതന്നെയാണ് പിന്തുടരുന്നത്.

എന്‍ടിഎം വികസിപ്പിച്ചെടുത്ത ഗ്രന്ഥസൂചിയുടെ തനതായ സവിശേഷതകള്‍

എന്‍ടിഎം വികസിപ്പിച്ചെടുത്ത ഗ്രന്ഥസൂചി സാഹിത്യ സാഹിത്യേതര ഇനങ്ങളിലെ വിവര്‍ത്തനം ചെയ്യപ്പെട്ട ശീര്‍ഷകങ്ങളെ കേന്ദ്രീകരിക്കുന്നു. ഇതു കൂടാതെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ എല്ലാ ഭാരതീയ ഭാഷകളിലെയും വിവര്‍ത്തനം ചെയ്യപ്പെട്ട ശീര്‍ഷകങ്ങള്‍ കണ്ടെത്താനും എന്‍ടിഎം ശ്രമിക്കുന്നു.

ഇന്ത്യന്‍ ഭാഷകളല്ലാതെ മറ്റു ഭാഷകളില്‍ നിന്നുമുള്ളതും മറിച്ചുള്ളതുമായ വിവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതും അജണ്ടയുടെ ഒരു ഭാഗമാണ്.

ഭാരതീയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങള്‍ക്ക് ഈ ഗ്രന്ഥസൂചിയിലൂടെ ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ എന്‍ടിഎം ഉദ്ദേശിക്കുന്നു. ഇത് ഐഎസ്ടിഎന്‍ (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ട്രാന്‍സ്ലേഷന്‍ നമ്പര്‍) എന്ന് അറിയപ്പെടും വിവിധ ഭാരതീയ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവര്‍ത്തന ശീര്‍ഷകങ്ങള്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഈ ഐഎസ്ടിഎന്‍ നമ്പര്‍. ഗവേഷകര്‍ക്കും പണ്ഡിതന്മാര്‍ക്കും വിജ്ഞാനദാഹികള്‍ക്കും ഒരു പ്രത്യേക ഭാഷയിലോ, വിഷയത്തിലോ, വര്‍ഷത്തിലോ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള അറിവു നല്‍കാന്‍ സഹായിക്കുന്നു.


കൂടുതല്‍ പേര്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ ഈ ഡേറ്റാബേസ് വെബ്-ആധാരിതമാക്കാന്‍ എന്‍ടിഎം തീരുമാനിച്ചിട്ടുണ്ട്.

വിവര്‍ത്തനത്തെക്കുറിച്ച് ഈ ഡേറ്റാബേസില്‍ ഉള്ളതില്‍ കൂടുതല്‍ വിവരം എന്തെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ആ വിവരം ഡേറ്റാബേസില്‍ ചേര്‍ത്ത് എന്‍ടിഎമ്മിനെ സഹായിക്കാം. നിങ്ങള്‍ക്ക് ഒരു ഉപയോക്തൃ അക്കൌണ്ട് സൃഷ്ടിച്ച് അതില്‍ നിങ്ങളുടെ അറിവിലുള്ള വിവര്‍ത്തനങ്ങളുടെ റിക്കോഡുകള്‍ സൂക്ഷിക്കാം. ntmciil@gmail.com ലേക്ക് അയയ്ക്കുന്ന വിവരങ്ങള്‍ എന്‍ടിഎം ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തി ഡേറ്റാബേസ് കാലികമാക്കും. നിങ്ങള്‍ ഒരു പ്രസാധകനാണെങ്കില്‍ നിങ്ങളുടെ ഏറ്റവും പുതിയ വിവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് ഡേറ്റാബേസില്‍ ഇന്‍പുട്ട് ചെയ്യാന്‍ ഉപയോക്തൃ ഇന്‍പുട്ട് സൌകര്യം ഉപയോഗപ്പെടുത്താം.

ഗ്രന്ഥസൂചി അന്വേഷണം

Search here for information on any translation titles in Indian languages.