|
ട്രാന്‍സ്ലേഷന്‍ ടുഡെ
A Biannual Double-blind Peer-reviewed refereed UGC Approved
Journal
ദ്വൈവാര്‍ഷികമായി എന്‍ടിഎം പ്രസിദ്ധീകരിക്കുന്നതും വിവര്‍ത്തനം, വിവര്‍ത്തന സംബന്ധിയായ
പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യുന്നതും ആയ ഒരു ജേര്‍ണലാണ് ട്രാന്‍സ്‍ലേഷന്‍ ടുഡേ.
വിവര്‍ത്തന പഠനങ്ങളേയും തത്തുല്യമായ വിഷയങ്ങളേയും സംബന്ധിച്ച ഗവേഷണ ലേഖനങ്ങളും, പണ്ഡിതന്മാരുടേയും,
വിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും അഭിമുഖങ്ങളും, അവലോകനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതും
സൂക്ഷ്മപരിശോധനാ വിധേയമായതും ആയ അന്തര്‍ദേശീയ നിലവാരമുള്ള ഒരു ജേര്‍ണലാണ് ഇത്. വളര്‍ന്നുവരുന്ന
വിവര്‍ത്തകര്‍ക്ക് നവീന ആവിഷ്കാരങ്ങളെക്കുറിച്ച് അറിവുനല്‍കുക, പണ്ഡിതന്മാര്‍ക്കിടയില്‍
അക്കാദമിക കൈമാറ്റത്തിന് ഒരു വേദി ഒരുക്കുക എന്നീ ചുമതലകളാണ് മുഖ്യമായും ഇത് നിര്‍വ്വഹിക്കുന്നത്.
വിവര്‍ത്തകര്‍ക്ക് അവര്‍ക്ക് എത്തിപ്പിടിക്കാവുന്ന സാധ്യതകളെക്കുറിച്ചും സമൂഹത്തോട്
അവര്‍ക്കുള്ള കടമകളെക്കുറിച്ചും ഉള്ള അവബോധം നല്‍കാന്‍ ഇത് സഹായിക്കുന്നു.
|
|
ഇ-മാസിക
|
ഭാരതീയ ഭാഷകളില്‍ നിന്നും ഭാരതീയ ഭാഷകളിലേക്കുമുള്ള ആധികാരിക വിവര്‍ത്തനങ്ങളും പ്രബന്ധങ്ങളും
പ്രസിദ്ധീകരിക്കുന്നതു വഴി വിവര്‍ത്തന പഠനങ്ങള്‍ എന്ന വിജ്ഞാനശാഖയെ പരിപോഷിപ്പിക്കാന്‍
ട്രാന്‍സിലേഷന്‍ ടു ഡേ ഉദ്ദേശിക്കുന്നു.
വിവര്‍ത്തനത്തെക്കുറിച്ചും വിവര്‍ത്തന സംബന്ധിയായതുമായ മുഴുനീള ലേഖനങ്ങള്‍, ഒരു പ്രത്യേക
പ്രശ്നത്തെക്കുറിച്ചുള്ള പരിഹാസാത്മകചര്‍ച്ചകള്‍, നിരൂപണ ലേഖനങ്ങള്‍, വിവര്‍ത്തനത്തെക്കുറിച്ചും
വിവര്‍ത്തനത്തെക്കുറിച്ചുള്ള പുസ്തകങ്ങളെക്കുറിച്ചും ഉള്ള നിരൂപണങ്ങള്‍, തനതുവിവര്‍ത്തനങ്ങള്‍,
എഡിറ്റര്‍ക്കുള്ള കത്തുകള്‍, ട്രാന്‍സ്ലേഷന്‍ ടു ഡേ, ദ്രുതഅന്വേഷണം, വിവര്‍ത്തകര്‍,
ലേഖകര്‍, ഗ്രന്ഥകര്‍ത്താക്കള്‍ എന്നിവരുടെ സൂചിക തുടങ്ങിയവയെല്ലാം ട്രാന്‍സ്ലേഷന്‍
ടു ഡേയുടെ ഭാഗമാകും. ഭാവിയില്‍ വിവര്‍ത്തകരുടെ തൊഴിലവസരങ്ങള്‍, വിവര്‍ത്തന സോഫ്റ്റ്‍വെയര്‍
മാര്‍ക്കറ്റ് തുടങ്ങിയവയും ഇതില്‍ ഇടം കണ്ടെത്തും. വിവര്‍ത്തനത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന
പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് പൊതുവെയും ഭാരതീയ ഭാഷകളില്‍ നിന്നും ഭാരതീയ
ഭാഷകളിലേക്കുമുള്ള വിവര്‍ത്തനത്തെക്കുറിച്ച് പ്രത്യേകിച്ചും ഇതില്‍ പരാമര്‍ശം ഉണ്ടാകും.
എന്നാല്‍ ഭാരതീയ ഭാഷകളിലെ പ്രശ്നങ്ങളില്‍ മാത്രമായി ഇ-ജേര്‍ണല്‍ ഒതുങ്ങാന്‍ പാടില്ല.
ഇന്ത്യയെയും മറ്റു വികസ്വരരാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം വ്യാകരണ ചിന്തയെപ്പോലെതന്നെ
വിവര്‍ത്തനം ഒരു ചിന്താ വിഭാഗം എന്ന നിലയില്‍ നൂതനമായ ഒന്നല്ല. മിക്ക ബഹുഭാഷാ രാഷ്ട്രങ്ങളും
വിവര്‍ത്തകന്‍റെ സ്വപ്നമാണ്.
|
|
»
|
വിവര്‍ത്തന പ്രക്രിയയില്‍ ഒരു മുന്നേറ്റമാണ് ഞങ്ങളുടെ ലക്ഷ്യം.
|
|
»
|
വിവര്‍ത്തന പഠനങ്ങളുടെ പുതിയ സീമകള്‍ ഞങ്ങള്‍ തിരയുന്നു.
|
|
»
|
വിവര്‍ത്തനം ചെയ്യപ്പെട്ട പദങ്ങളുടെ ഗുണമേന്മയാണ്
|
|
|
|
|