മുഖവുര

ഇന്ത്യയില്‍ വിവര്‍ത്തനത്തിന് ഉയര്‍ച്ച താഴ്ചകളുടെ ഒരു ചരിത്രമാണ് ഉള്ളത്. ആദ്യകാല വിവര്‍ത്തനം സംസ്കൃതം, പ്രാകൃതം, പാലി മുതലായ ഭാഷകളും അതേ പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന ഭാഷകളും തമ്മിലും, ഈ ഭാഷകളും അറബിക്, പേര്‍ഷ്യന്‍ മുതലായ ഭാഷകളും തമ്മിലുമാണെന്ന് അനുമാനിക്കാം. പഞ്ചതന്ത്രം, അഷ്ടാംഗഹൃദയം, അര്‍ത്ഥശാസ്ത്രം, ഹിതോപദേശം, യോഗസൂത്രം, രാമായണം, മഹാഭാരതം, ഭഗവത്ഗീത തുടങ്ങിയ ഇന്ത്യന്‍ വ്യാഖ്യാനങ്ങളും, വിജ്ഞാനപുസ്തകങ്ങളും എട്ടാം നൂറ്റാണ്ടിനും പത്തൊന്‍പതാം നൂറ്റാണ്ടിനും ഇടയില്‍ അറബിക്കിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. കൂടാതെ ഇന്ത്യന്‍ പേര്‍ഷ്യന്‍ ഭാഷകള്‍ തമ്മിലും ഗണ്യമായ ആശയ കൈമാറ്റം നടന്നിരുന്നു. ഭക്തികാലഘട്ടത്തില്‍ സംസ്കൃത ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ച് ഭഗവത്ഗീതയും, ഉപനിഷത്തുകളും, മറ്റ് ഇന്ത്യന്‍ ഭാഷകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും തത്ഫലമായി ജ്ഞാനേശ്വരി മുതലായ ഭാഷാഗ്രന്ഥങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. മറാത്തി ഭക്തകവിയായ ജ്ഞാനേശ്വറിന്‍റെ ഗീതാ തര്‍ജ്ജമയാണ് ജ്ഞാനേശ്വരി. കൂടാതെ വിവിധ ഭാഷകളിലെ ഭക്തകവികളില്‍നിന്നും മഹാകാവ്യങ്ങളുടെ, പ്രത്യേകിച്ച് രാമായണം, മഹാഭാരതം തുടങ്ങിയവയുടെ, സ്വതന്ത്ര വിവര്‍ത്തനങ്ങളും ലഭ്യമായി. ഉദാഹരണമായി പമ്പ, കമ്പര്‍, മൊല്ല, എഴുത്തച്ഛന്‍, തുളസീദാസ്, പ്രേമാനന്ദ, ഏകാനന്ദ, ബലരാമദാസ, മാധവ് കണാലി (ക്രിത്തിബസ്) തുടങ്ങിയവരുടെ രാമായണത്തിന്‍റെ അനുരൂപീകരണങ്ങള്‍ നോക്കാവുന്നതാണ്.

കൊളോണിയല്‍ കാലഘട്ടത്തില്‍ യൂറോപ്യന്‍ ഭാഷകളുടേയും ഇന്ത്യന്‍ ഭാഷകളുടേയും അതിലും പ്രത്യേകിച്ച് സംസ്കൃത ഭാഷയുടെ മധ്യേ ഗണ്യമായ തോതില്‍ വിവര്‍ത്തനം നടത്തിരുന്നു. ജര്‍മന്‍, ഫ്രഞ്ച്, ഇറ്റലി, സ്പാനിഷ് മുതലായ ഭാഷകളും ഇന്ത്യന്‍ ഭാഷകളും തമ്മില്‍ വിവര്‍ത്തനം നടന്നിരുന്നുവെങ്കിലും കൊളോണിയല്‍ അധികാരികളുടെ ഭാഷയായ ഇംഗ്ലീഷിന് മറ്റു ഭാഷകളെക്കാള്‍ ആധിപത്യമുണ്ടായിരുന്നു. ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനത്തിന്‍റെ ബ്രിട്ടീഷ് ഘട്ടം വില്യം ജോണ്‍സ് കാളിദാസന്‍റെ അഭിജ്ഞാനശാകുന്തളം പരിഭാഷപ്പെടുത്തിയതോടെ അതിന്‍റെ ഉച്ചകോടിയിലെത്തി. ഇന്ന് ശാകുന്തളം ഭാരതത്തിന്‍റെ സാംസ്കാരിക പെരുമയുടെ പ്രതീകവും ഭാരതീയ അന്തര്‍ധാരയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളില്‍ പ്രഥമവും ആയിത്തീര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പത്തില്‍ കൂടുതല്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് ശാകുന്തളം എങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നത് ഇത് വിശദീകരിക്കുന്നു. വിവര്‍ത്തനത്തിലുള്ള ബ്രിട്ടീഷ് ശ്രമങ്ങള്‍ ഓറിയന്‍റല്‍ പ്രത്യയശാസ്ത്രം, പുതിയ ഭരണാധികാരികള്‍ക്ക് ഇന്ത്യയെ മനസ്സിലാക്കാനും, വ്യാഖ്യാനിക്കാനും, തരംതിരിക്കാനും, നിയന്ത്രിക്കാനും ഉള്ള ആവശ്യകത എന്നിവയാലാണ് നിര്‍ണയിക്കപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ അവര്‍ക്കുതകുന്ന ഇന്ത്യയെക്കുറിച്ചുള്ള ഒരു ഭാഷ്യം നിര്‍മ്മിക്കുകയും എന്നാല്‍ അതേസമയം ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്ന ഇന്ത്യന്‍ വിവര്‍ത്തകര്‍, ഇന്ത്യയെക്കുറിച്ചുള്ള ഇത്തരം മാതൃകകള്‍ വിപുലീകരിക്കുകയും തിരുത്തുകയും ചിലപ്പോള്‍ ചോദ്യംചെയ്യുകയും ചെയ്തു. പക്ഷേ ഇത്തരം കലഹങ്ങളെല്ലാം സമകാലീന ഗ്രന്ഥങ്ങളെ ചുറ്റിപ്പറ്റിയായിരുന്നില്ല മറിച്ച് പുരാണ ഗ്രന്ഥങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. രാജാറാം മോഹന്‍ റോയി വിവര്‍ത്തനം ചെയ്ത ശങ്കരന്‍റെ വേദാന്തവും, കേന, ഇസവാസ്യ ഉപനിഷത്ത് തുടങ്ങിയ ഇന്ത്യന്‍ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ ഇന്ത്യന്‍ പണ്ഡിതരുടെ നേരിട്ടുള്ള ആദ്യ ഇടപെടലുകളായിരുന്നു. ഇതിനു പിന്നാലെ ആര്‍.സി.ദത്തയുടെ ഋഗ്വേദം, ഉപനിഷത്തുകള്‍, രാമായണം, മഹാഭാരതം കൂടാതെ ചില സംസ്കൃത ക്ലാസിക്കുകളുടെ വിവര്‍ത്തനവും നിലവില്‍ വന്നു. ഈ വിവര്‍ത്തനങ്ങള്‍ ഇന്ത്യയെക്കുറിച്ചുള്ള കാല്പനികവും, ഉപയോഗവാദപരവുമായ ധാരണകളെ ചോദ്യം ചെയ്തു. തദനന്തരം ദീനബന്ധുമിത്ര, അരബിന്ദോ, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങി അനേകരുടെ വിവര്‍ത്തന പ്രവാഹം തന്നെ ഉണ്ടായി. വളരെ പരിമിതമായ തോതിലാണെങ്കിലും ഇന്ത്യന്‍ ഭാഷകള്‍ തമ്മിലുള്ള വിവര്‍ത്തനങ്ങള്‍ക്കും ഇതേ കാലഘട്ടത്തില്‍ തുടക്കം കുറിച്ചിരുന്നു.

ഇംഗ്ലീഷ് ഭാഷ ഇപ്പോഴും സാക്ഷരഭൂരിപക്ഷത്തിനു പോലും അപ്രാപ്യമാണെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. വിജ്ഞാനപാഠങ്ങളുടെയും, സാഹിത്യത്തിന്‍റെയും ഇന്ത്യന്‍ ഭാഷകളിലേക്കുള്ള വിവര്‍ത്തനത്തിലൂടെ മാത്രമേ ഈ വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാവുകയുള്ളു. വിവര്‍ത്തനത്തെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാട് ഇവിടെ പ്രസക്തമാണ്: ഇംഗ്ലീഷിനെ അന്തര്‍‍ദേശീയ വ്യാപാരത്തിനായുള്ള ഭാഷയായിട്ടാണ് ഞാന്‍ കാണുന്നത്, ആയതിനാല്‍ കുറച്ചു പേര്‍ ആ ഭാഷ വശമാക്കേണ്ടതായുണ്ട്...... ഞാന്‍ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഇഷ്ടപ്പെടുകയും അവര്‍ ഇംഗ്ലീഷ് ഭാഷയിലെ ശ്രേഷ്ഠമായ കൃതികള്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.” ഇംഗ്ലീഷ് ഭാഷ പാഠ്യക്രമമായി സ്വീകരിച്ചാല്‍ ഇന്ത്യന്‍ ഭാഷകളുടെ വളര്‍ച്ചയ്ക്ക് അത് തടസ്സമാകുമെന്നും അദ്ദേഹം കരുതിയിരുന്നു.

എല്‍.എം.ഖൂബ്ചന്ദാനി ചൂണ്ടിക്കാണിച്ചതുപോലെ പാഠശാലകളിലൂടെയും മഖ്തബകളിലൂടെയും തുടര്ന്നു പോന്ന കൊളോണിയല്‍ കാലഘട്ടത്തിനു മുന്പുളണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായം, സ്ക്കൂള്‍ വിദ്യാഭ്യാസം പ്രാഥമിക സാമൂഹ്യവത്കരണത്തിന്റെു തുടര്ച്ച യാണെന്നു കരുതുകയും, പ്രാദേശിക ഭാഷാഭേദം മുതല്‍ ഉന്നതശൈലിവരെയുള്ള, പരസ്പര ഗ്രാഹ്യമായ ഉച്ചാരണ ഭേദങ്ങളെ പോഷിപ്പിക്കുന്ന ഭാഷാശാസ്ത്ര വിദഗ്ദ്ധ ശ്രേണികള്‍ നിര്മിയക്കുകയും ചെയ്തു. ഇന്ത്യയുടെ പാരമ്പര്യ ഭാഷാ വൈവിധ്യം മൂലമുണ്ടായ അസൌകര്യം ഒഴിവാക്കാന്‍ കൊളോണിയല്‍ ഭരണകര്ത്താ ക്കള്‍ മാക്കുലയുടെ ഇന്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ‘മിനിട്സും’ അദ്ദേഹത്തിന്റെെ മുന്ഗാ മികളുടെ കൃതികളും ഇന്ത്യന്‍ ഭാഷകളെ അവഗണിച്ചു. പോസ്റ്റ് കൊളോണിയല്‍ കാലഘട്ടം, മാതൃഭാഷ വിദ്യാഭ്യാസ മാധ്യമമാക്കുന്നതിന് ഊന്നല്‍ നല്കു്ന്നതിനായുള്ള ശ്രമങ്ങള്ക്ക് സാക്ഷ്യം വഹിച്ചു. മാനസികപരമായും, സാമൂഹികപരമായും, വിദ്യാഭ്യാസപരമായും, മാതൃഭാഷയിലൂടെ കുട്ടികള്‍ കൂടുതല്‍ നന്നായും വേഗത്തിലും പഠിക്കുന്നു എന്ന യുനസ്കോയുടെ ശുപാര്ശട വിവിധ ഭാഷാ ആസൂത്രണ വിദഗ്ദ്ധരും ഉദ്ധരിക്കുന്നു.

എല്‍.എം.ഖൂബ്ചന്ദാനി ചൂണ്ടിക്കാണിച്ചതുപോലെ പാഠശാലകളിലൂടെയും മഖ്തബകളിലൂടെയും തുടര്‍ന്നുപോന്ന കൊളോണിയല്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായം, സ്ക്കൂള്‍ വിദ്യാഭ്യാസം പ്രാഥമിക സാമൂഹ്യവത്കരണത്തിന്‍റെ തുടര്‍ച്ചയാണെന്നു കരുതുകയും, പ്രാദേശിക ഭാഷാഭേദം മുതല്‍ ഉന്നതശൈലിവരെയുള്ള, പരസ്പര ഗ്രാഹ്യമായ ഉച്ചാരണ ഭേദങ്ങളെ പോഷിപ്പിക്കുന്ന ഭാഷാശാസ്ത്ര വിദഗ്ദ്ധ ശ്രേണികള്‍ നിര്‍മിക്കുകയും ചെയ്തു. ഇന്ത്യയുടെ പാരമ്പര്യ ഭാഷാ വൈവിധ്യം മൂലമുണ്ടായ അസൌകര്യം ഒഴിവാക്കാന്‍ കൊളോണിയല്‍ ഭരണകര്‍ത്താക്കള്‍ മാക്കുലയുടെ ഇന്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ‘മിനിട്സും’ അദ്ദേഹത്തിന്‍റെ മുന്‍ഗാമികളുടെ കൃതികളും ഇന്ത്യന്‍ ഭാഷകളെ അവഗണിച്ചു. പോസ്റ്റ് കൊളോണിയല്‍ കാലഘട്ടം, മാതൃഭാഷ വിദ്യാഭ്യാസ മാധ്യമമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മാനസികപരമായും, സാമൂഹികപരമായും, വിദ്യാഭ്യാസപരമായും, മാതൃഭാഷയിലൂടെ കുട്ടികള്‍ കൂടുതല്‍ നന്നായും വേഗത്തിലും പഠിക്കുന്നു എന്ന യുനസ്കോയുടെ ശുപാര്‍ശ വിവിധ ഭാഷാ ആസൂത്രണ വിദഗ്ദ്ധരും ഉദ്ധരിക്കുന്നു. ആയതിനാല്‍ നമ്മുടെ സമൂഹത്തിലും വിദ്യാലയങ്ങളിലും വിവിധ ഭാഷകളെ പ്രതിനിധാനം ചെയ്യുന്ന ഒരു മണ്ഡലം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സാഹിത്യ പാഠങ്ങളുടെയും വിജ്ഞാന പാഠങ്ങളുടെയും യഥേഷ്ടം വിവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ലഭ്യമാകുമ്പോഴേ ഇത് സാധ്യമാവുകയുള്ളു. കൂടാതെ ഇത്തരം പാഠങ്ങള്‍ ‘സമാന്തര വിവര്‍ത്തനത്തിലൂടെ’ ഒരു ഇന്ത്യന്‍ ഭാഷയില്‍ നിന്നും മറ്റൊരു ഇന്ത്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ട്. പാശ്ചാത്യനാടുകളിലെ ‘ദാതാവ്’ ഭാഷകളില്‍ നിന്നും................... (Singh 1990)

മാതൃഭാഷയിലൂടെ ഉന്നത വിജ്ഞാനപ്രാപ്തി അഭിലക്ഷിക്കുന്ന ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക്, ഇംഗ്ലീഷില്‍ മാത്രം ലഭ്യമായ വിജ്ഞാനം ലഭ്യമാക്കണമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.