|
ഗുണഭോക്താക്കള്‍
NTMന്‍റെ ഗുണഭോക്താക്കള്‍ വിവിധ മേഖലയിലുള്ളവരാണ്. എന്നാല്‍ മുഖ്യ ലക്ഷ്യം സമൂഹത്തിന്‍റെ
താഴെക്കിടയിലുള്ള ദുര്‍ബലവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ്. ഈ വിദ്യാര്‍ത്ഥികള്‍ക്ക്
അവരുടെ വാസസ്ഥലത്തിന്‍റെയോ (മുഖ്യമായും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍) സാമൂഹ്യ
പശ്ചാത്തലത്തിന്‍റെയോ (പിന്നോക്ക ജാതി, സമൂഹം ഇവയില്‍പ്പെട്ടവര്‍) കാരണങ്ങളാല്‍ ശാസ്ത്രസാങ്കേതിക
തലങ്ങളില്‍ മുഖ്യമായും ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമാകുന്ന വിജ്ഞാനം പ്രാപ്തമാകുന്നില്ല.
പിന്നോക്കവിഭാഗങ്ങളിലുള്ള ഈ വിജ്ഞാനദാഹികള്‍ക്ക് വിവര്‍ത്തനം വഴി വിവിധ വിജ്ഞാന മേഖലകളിലെ
വിജ്ഞാനം എത്തിച്ചേരുന്നതിലൂടെ മാത്രമേ NTMന്‍റെ യഥാര്‍ത്ഥ ലക്ഷ്യം സാധൂകരിക്കാന്‍
കഴിയൂ.
താഴെപ്പറയുന്ന ജനവിഭാഗങ്ങളും ഇതിന്‍റെ ഗുണഭോക്താക്കളില്‍ ഉള്‍പ്പെടുന്നു.
|
1.
|
വിജ്ഞാന പാഠങ്ങളും സാഹിത്യങ്ങളും സ്വന്തം ഭാഷയില്‍ വായിക്കാനാഗ്രഹിക്കുന്ന സാമാന്യ
ജനങ്ങള്‍.
|
2.
|
സാമാന്യം നല്ല പ്രതിഫലത്തോടുകൂടി വിവര്‍ത്തനത്തിലേര്‍പ്പെടുന്ന അസംഖ്യം വിവര്‍ത്തകര്‍.
|
3.
|
ഭാഷകളില്‍ പുതിയ പുസ്തകങ്ങള്‍ അന്വേഷിക്കുന്ന പ്രസാധകര്‍
|
4.
|
വിദ്യാലയങ്ങളിലും, കലാലയങ്ങളിലും, സര്‍വ്വകലാശാലകളിലും സ്ഥിരമായി പഠിപ്പിക്കുന്ന അദ്ധ്യാപകര്‍
|
5.
|
അനൌപചാരിക വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സന്നദ്ധസേവകര്‍
|
6.
|
പൊതു ആരോഗ്യം, പൌരാവകാശം, പരിസ്ഥിതി സംരക്ഷണം, ശാസ്ത്രത്തിന്‍റെ പ്രചരണം തുടങ്ങിയ കാര്യങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്ന NGO കള്‍
|
7.
|
വ്യാഖ്യാതാക്കളെ അന്വേഷിക്കുന്ന ഏജന്‍സികള്‍
|
8.
|
വ്യാഖ്യാനം ആവശ്യമായിവരുന്ന പണ്ഡിതരും, വിനോദസഞ്ചാരികളും.
|
9.
|
സിനിമകള്‍ ഉപശീര്‍ഷകത്തോടൊപ്പം വേണമെന്ന് ആഗ്രഹിക്കുന്ന സിനിമാ നിര്‍മാതാക്കള്‍, പ്രചാരകര്‍
തുടങ്ങിയവര്‍
|
10.
|
വിവിധ ഭാഷകളില്‍ തങ്ങളുടെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന റേഡിയോ,
ടെലിവിഷന്‍ പരിപാടി നിര്‍മ്മാതാക്കള്‍
|
11.
|
വിവര്‍ത്തന പരിശീലനത്തിലേര്‍പ്പെട്ടവര്‍.
|
12.
|
സര്‍വ്വകലാശാലകളിലും മറ്റ് വിവര്‍ത്തന സ്ഥാപനങ്ങളിലുമുള്ള വിവര്‍ത്തന വിഭാഗങ്ങള്‍.
|
13.
|
വിവിധമേഖലകളില്‍ വിവര്‍ത്തനവുമായി ബന്ധപ്പെട്ട ഗവേഷകര്‍.
|
14.
|
വിവര്‍ത്തന സോഫ്റ്റ്‍വെയര്‍ വികസിപ്പിക്കുന്നവര്‍.
|
15.
|
താരതമ്യ സാഹിത്യ പണ്ഡിതര്‍.
|
ഗുണമേന്മയുള്ള വിവര്‍ത്തന വ്യവസായത്തിന് തുടക്കം കുറിക്കാനായി അനുകൃതി വെബ് സൈറ്റില്‍
ലഭ്യമായ വിവര്‍ത്തകര്‍ക്കായുള്ള ദേശീയ രജിസ്റ്റര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നു. മുന്‍പ്
ഇത് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനോടൊപ്പം തന്നെ രാജ്യത്ത് നിലവിലുള്ള
വിവിധ വിവര്‍ത്തന സമിതികളെയും, സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട
വിവര്‍ത്തകരെയും കൂടി മിഷനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പുസ്തകങ്ങളുടെ ദ്രുതഗതിയിലുള്ള
സമയബന്ധിത വിവര്‍ത്തനം ആവശ്യമായ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് സേവനം ഉറപ്പാക്കാനായി
ഈ പ്രവര്‍ത്തനങ്ങളെല്ലാം വളരെ പ്രൊഫഷണലായി ചെയ്യേണ്ടതുണ്ട്. ഇതുകൂടാതെ, ആവശ്യമായ വിവര്‍ത്തകരെ
കണ്ടെത്താനും വാര്‍ത്തെടുക്കാനുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവര്‍ത്തനമേളകളും
വിവര്‍ത്തന പരിശീലന കോഴ്സുകളും സംഘടിപ്പിക്കുക. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഒരു ബൃഹത്
വിവര്‍ത്തന വ്യവസായസൃഷ്ടിയ്ക്ക് വഴിതെളിച്ചേയ്ക്കാം.
മിഷന്‍റെ പ്രവര്‍ത്തനം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും, സര്‍വ്വകലാശാലകളുടെയും
ഗവേഷണ സ്ഥാപനങ്ങളുടെയും വിവര്‍ത്തനം ചെയ്ത വിജ്ഞാന പാഠങ്ങളുടെ ആവശ്യകത നിറവേറ്റാനും,
വിവര്‍ത്തനങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ വില നിശ്ചയിക്കേണ്ടതായുണ്ട്. കൂടാതെ ഇത്തരം
വിവര്‍ത്തനങ്ങള്‍, CIIL ന്‍റെ സര്‍വര്‍ വഴി NTM ന്‍റെ കീഴില്‍ നിര്‍മ്മിക്കുന്ന വെബ്
സൈറ്റില്‍ ഇ-പുസ്തകങ്ങളുടെ രൂപത്തില്‍ സൌജന്യമായി ലഭ്യമാക്കേണ്ടതുമാണ്. ഉപയോക്താക്കള്‍ക്കായി
ഒരു രജിസ്റ്റര്‍ നിലനിര്‍ത്തി ഉപഭോക്താക്കളുടെ ഒരു രേഖ തയ്യാറാക്കാവുന്നതുമാണ്. ഇതിലൂടെ
അവരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ കഴിയും. ഇതിനുപുറമെ നിഘണ്ടു, പര്യായ നിഘണ്ടു, വേഡ്
ഫൈന്‍റര്‍ തുടങ്ങിയ വിവര്‍ത്തനോപാധികളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.
വിവിധ ഭാഷാജോഡികളുടെ മധ്യേ ഡിജിറ്റല്‍ നിഘണ്ടുക്കള്‍, യന്ത്രസഹായത്തോടെയുള്ള വിവര്‍ത്തന
സോഫ്റ്റ്‍വെയര്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന്, NTM മുന്‍ഗണന നല്‍കുന്നതായിരിക്കും.
എന്നാല്‍ യന്ത്രതര്‍ജമയുടെ മേഖലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു
വരുന്ന IITയ്ക്കും സര്‍വ്വകലാശാലകള്‍ക്കും, TIFR, IIIT, IIS തുടങ്ങിയവയ്ക്കും മികച്ച
രീതിയിലുള്ളതും പിഴവില്ലാത്തതുമായ ടൂള്‍ വികസിപ്പിക്കുന്നതില്‍ ഇനിയും കാര്യമായ വിജയം
കൈവരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ NTM വളരെ ശ്രദ്ധയോടെ മാത്രമേ ഈ മേഖലയ്ക്ക്
ഊന്നല്‍ കൊടുക്കുകയുള്ളൂ. ഈ നിര്‍ദ്ദേശങ്ങളില്‍ ചിലത് (ഡിജിറ്റല്‍ നിഘണ്ടുക്കള്‍, വേഡ്
ഫൈന്‍ഡറുകള്‍, നിഘണ്ടുക്കള്‍ തുടങ്ങിയവ) വളരെ വേഗത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു
ആട്ടോമേറ്റഡ് ടൂളുകള്‍ ഇതിനുശേഷം ആരംഭിക്കും, .
|
|
|
|